perambranews.com

Total 21050 Posts

തലശ്ശേരി-കുടക് ചുരത്തില്‍ പെട്ടിക്കുള്ളില്‍ നാല് കഷണങ്ങളാക്കി സ്ത്രീയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍; സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കണ്ണൂര്‍: തലശേരി-കുടക് അന്തര്‍സംസ്ഥാന പാതയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിരുന്നു. സ്ത്രീയുടെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടം ചെക്ക്

നിപ: സ്ഥിതിഗതികൾ നിയന്ത്രണവിധേയം; ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍

Kerala Lottery Results | Bhagyakuri | Win Win Lottery W-736 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-736 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം

വീണ്ടും ക്ലാസുകള്‍ ഓണ്‍ലൈനില്‍; കോഴിക്കോട് ജില്ലയില്‍ ഇന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം

കോഴിക്കോട്: നിപ വൈറസിന്റെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍. ഈ മാസം 23വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. തുടര്‍ച്ചയായ അവധി കാരണം വിദ്യാര്‍ത്ഥികളുടെ അധ്യായനം നഷ്ടമാകാതിരിക്കാണ് ക്രമീകരണം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ എ.ഗീത അറിയിച്ചു. കോച്ചിങ്ങ് സെന്ററുകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകളും ഓണ്‍ലൈനായി നടത്താനാണ്

പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ ബാലുശ്ശേരിയില്‍ അപകടത്തില്‍ പെട്ടു

ബാലുശ്ശേരി: മുസ്ലിം ലീഗ് നേതാവ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ബാലുശ്ശേരി പുത്തൂര്‍വട്ടത്താണ് സംഭവം. ബഷീറലി തങ്ങള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് മുന്നില്‍ നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബഷീറലി തങ്ങള്‍ക്ക് കാര്യമായ പരിക്കൊന്നുമില്ല. മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയ അദ്ദേഹത്തിന്റെ

ആളില്ലാത്ത സമയം നോക്കി തുടര്‍ച്ചയായി മോഷണ ശ്രമം; മൂയിപോത്ത് സ്വദേശിയുടെ വീട്ടില്‍ കയറിയ കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ കാണാം

വടകര: മൂയിപോത്ത് സ്വദേശിയുടെ വീട്ടില്‍ കള്ളന്‍ കയറി. ചാനിയം കടവ് മീത്തലെ വായാട്ട് ഷൈജുവിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കളളന്‍ കയറിയത്. രണ്ടാമത്തെ തവണയാണ് ഇവിടെ കളളന്‍ കയറുന്നത്. കഴിഞ്ഞ മാസവും ഇതേ വീട്ടിലും സമീപത്തെ വീട്ടിലും കളളന്‍ കയറി വീട്ടുപകരണങ്ങള്‍ അടക്കം നശിപ്പിച്ചിരുന്നു. ഈ രണ്ട് വീടുകളിലും ആളുകള്‍ ഇല്ലാതിരുന്ന സമയം നോക്കിയാണ് കളളന്‍

താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്; കോടഞ്ചേരി സ്‌റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

താമരശ്ശേരി: മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റിജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റിജിലേഷ് നില്‍ക്കുന്ന ചിത്രം നേരത്തേ പുറത്ത് വന്നിരുന്നു. ഇതോടെ ഇയാള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയമുയര്‍ന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്. മയക്കുമരുന്ന് സംഘം ക്യാമ്പ് ചെയ്ത

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാറിന്റെ അമ്മാവൻ കെടോളി വാസുദേവൻ കിടാവ് അന്തരിച്ചു

കൊയിലാണ്ടി: നടുവത്തൂർ കെടോളി വാസുദേവൻ കിടാവ് അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. കെ.പ്രവീൺകുമാറിന്റെ അമ്മാവനാണ്. ഭാര്യ: പ്രേമ. മക്കൾ: ദേവൻ (ബജാജ് അലയൻസ്, എറണാകുളം), പ്രഭിത (അധ്യാപിക). മരുമക്കൾ: ജീതേഷ് (അധ്യാപകൻ), ശ്രീധന്യ. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറിന്റെ സഹോദരനും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. Related News: കോഴിക്കോട് ഡി.സി.സി

ഇന്നും നിപ ജാഗ്രതയില്‍ തുടര്‍ന്ന് കോഴിക്കോട് ജില്ല; സമ്പര്‍ക്ക പട്ടികയില്‍ 1192 പേര്‍, രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: ഞായറാഴ്ച്ചയും നിപ ജാഗ്രതയില്‍ കോഴിക്കോട് ജില്ല. വടകര കുറ്റ്യാടി മേഖലകളിലെ വിവിധ വാര്‍ഡുകളില്‍ തുടരുന്ന ജാഗ്രതാ നടപടികള്‍ തുടരും. സംസ്ഥാനത്ത് ഇന്നലെ പുതിയ നിപ പോസിറ്റീവ് കേസുകളില്ല. പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും, നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. നിലവില്‍ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രോഗലക്ഷണങ്ങളുള്ള

കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനില്‍ക്കെ കാല്‍ തെറ്റി കുളത്തില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം; അപകടം കോട്ടയത്ത്

കോട്ടയം: കാല്‍തെറ്റി കുളത്തില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ മാന്‍വെട്ടം കപിക്കാട് കണ്ണാരത്തില്‍ ജോണിയുടെയും ഷൈനിയുടെയും മകന്‍ ആല്‍ഫ്രഡ് ജോണിയാണ് മരിച്ചത്. കൂട്ടുകാര്‍ കുളത്തില്‍ കുളിക്കുന്നത് നോക്കിനില്‍ക്കുമ്പോള്‍ ആല്‍ഫ്രഡ് കാല് വഴുതി കുളത്തില്‍ വീഴുകയായിരുന്നു. മാന്‍വെട്ടം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ വീണാണ് അപകടം. ആല്‍ഫ്രഡ് കുളത്തില്‍ വീഴുന്നതുകണ്ട കൂട്ടുകാര്‍

error: Content is protected !!