perambranews.com
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; വയനാട്ടില്‍ വയോധികന് 40 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
കല്‍പ്പറ്റ: പോക്‌സോ കേസില്‍ വയോധികനെ 40 കൊല്ലം കഠിന തടവിന് ശിക്ഷിച്ച് കോടതി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടിയെ (60) ആണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രത്യേക ജഡ്ജി വി.അനസ് ശിക്ഷിച്ചത്. കഠിനതടവിന് പുറമെ 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത
നിപ, അമിത ആത്മവിശ്വാസം വേണ്ട; കോഴിക്കോട് ജില്ലയിൽ തുടർന്നിരുന്ന ജാഗ്രത വരും ദിവസങ്ങളിലും പാലിക്കണം- മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: നിപ രോഗഭീതി ഒഴിയുകയാണെങ്കിലും അമിത ആത്മവിശ്വാസത്തിലേക്ക് പോവരുതെന്നും അത് അപകടം ചെയ്യുമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതുവരെ സ്വീകരിച്ച ജാഗ്രത തുടരണം. ജില്ലയില്‍ എല്ലാവരും കൃത്യമായി മാസ്‌ക് ഉപയോഗിക്കണം. ഇതുവരെ എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി സ്വീകരിച്ച സമീപനം തുടര്‍ന്നാല്‍ ഏതാനും ദിവസം കൊണ്ട് സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍
കണ്ടുകൊണ്ടിരുന്ന ടി.വി പൊട്ടിത്തെറിച്ചു, മേശയും ജനലും കത്തിനശിച്ചു; അപകടം കോട്ടയത്ത്
കോട്ടയം: പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ടി.വി പൊട്ടിത്തെറിച്ചു. കോട്ടയം ജില്ലയിലെ ഉല്ലല തലയാഴം പഞ്ചായത്തിലാണ് സംഭവം. മണമേല്‍ത്തറ ഉണ്ണിയുടെ വീട്ടിലെ ടി.വിയാണ് വീട്ടുകാര്‍ കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. ഇതേ തുടര്‍ന്ന് വീടിന്റെ ജനലും സമീപത്തുണ്ടായിരുന്ന മേശയും കത്തിനശിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. ഉണ്ണിയുടെ ഭാര്യ ഗീതയും മൂത്ത മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
നിപ ഭീഷണി: കോഴിക്കോട് നടത്താനിരുന്ന വിവിധ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു
കോഴിക്കോട്: നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നടത്താനിരുന്ന പി.എസ്.സിയുടെ വിവിധ പരീക്ഷകൾ മാറ്റിവച്ചു. ജില്ലാ പി.എസ്.സി ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ പരീക്ഷാ തിയ്യതികൾ പിന്നീട് അറിയിക്കും. മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബർ 20ന് നടത്താനിരുന്ന വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്) (കാറ്റഗറി നമ്പർ 07/2022) കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്)
Kerala Lottery Results | Bhagyakuri | Sthree Sakthi Lottery SS-381 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 381 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ്
നിപ: ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി, പുതുക്കിയ ടൈം ടേബിള്‍ ഇങ്ങനെ
കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവച്ചു. സെപ്റ്റംബര്‍ 25 ന് തുടങ്ങേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിയത്. കൂടാതെ ഡി.എല്‍.എഡ് പരീക്ഷയും മാറ്റിയിട്ടുണ്ട്. പുതിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ ഒമ്പതിനാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷ തുടങ്ങുക. സംസ്ഥാനത്ത് ആകെ 4,04,075 പേരാണ് ഒന്നാം വര്‍ഷ ഹയര്‍
മേപ്പയ്യൂരിൽ കർഷക കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ മാവുള്ളതിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ മാവുള്ളതിൽ എം.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ മേപ്പയ്യൂർ ലോക്കൽ സെക്രട്ടറിയായിരുന്നു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, കിസാൻസഭ നേതാവ്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം, മേപ്പയ്യൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, അർബൻ ബാങ്ക് ഡയറക്ടർ, ഹൗസിങ്ങ് സൊസൈറ്റി
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ തുടര്‍ന്നേക്കും
കോഴിക്കോട്: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ മാറ്റം. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ട്. ഏറ്റവും പുതിയ അറിയിപ്പ്
ഇന്ന് ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവ്; നിപ സമ്പർക്ക പട്ടികയിൽ ഇനിയുള്ളത് 1,270 പേർ മാത്രം
കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1,270 പേർ മാത്രം. ഇന്ന് 37 പേരെയാണ് സമ്പർക്ക പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്. ഇന്ന് ലഭിച്ച 71 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണെന്നത് ആശ്വാസമായി. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 14,015 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 47,605 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്. ഇന്ന് പുതിയ പോസിറ്റിവ് കേസുകൾ റിപ്പോർട്ട്
ഖത്തര്‍ നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്ന നാദാപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി അന്തരിച്ചു
ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി അന്തരിച്ചു. നാദാപുരം വിലാതപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്നു. ഖത്തറിലെ നീതിന്യായ മന്ത്രാലയത്തില്‍ (മിനിസ്ട്രി ഓഫ് ജസ്റ്റിസ്) ജീവനക്കാരനായിരുന്നു അബ്ദുല്‍ സമദ്. കെ.എം.സി.സി ഉള്‍പ്പെടെയുള്ള സംഘടനകളിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് അര്‍ബുദം ബാധിച്ചെങ്കിസും പിന്നീട്