ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട: യുദ്ധവിരുദ്ധ റാലിയുമായി കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ വിദ്യാർത്ഥികൾ; കൊയിലാണ്ടിയിൽ എൽ.വൈ.ജെ.ഡിയുടെ യുദ്ധവിരുദ്ധ പ്രതിഷേധ കൂട്ടായ്മ


കൊയിലാണ്ടി: റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും ജെ.ആർ.സിയുടെയും ആഭിമുഖ്യത്തിൽ  ലോക സമാധാനത്തിനു വേണ്ടി യുദ്ധവിരുദ്ധ റാലി നടത്തി. പി.ടി.എ പ്രസിഡന്റ് എം.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി റാലി ഫ്ലാഗ് ഓഫ് ചെയ്തു. യോഗത്തിൽ പ്രധാനാധ്യാപകൻ സുബ്രഹ്മണ്യൻ നമ്പൂതിരി, സുധീർ ബാബു.എസ്, യമുന.ടി, ബിന്ദു.കെ.കെ, പ്രജേഷ്.ഇ.കെ, സിറാജ്.കെ  എന്നിവർ സംസാരിച്ചു.

കൊയിലാണ്ടിയിൽ യുദ്ധവിരുദ്ധ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി: റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ ലോകസമാധാനത്തിനായി മാനവ ഐക്യം എന്ന സന്ദേശം ഉയർത്തി ലോക് താന്ത്രിക് യുവജനതാദളിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൽ.വൈ.ജെ.ഡി ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.

രജീഷ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കേളോത്ത് ബിജു, അഡ്വ. രാധകൃഷ്ണൻ, നിബിൻ കാന്ത്.എം.കെ, രജിലാൽ മാണിക്കോത്ത്, ജയദേവൻ.സി.കെ, ഗിരീഷ്.കെ, അശ്വിൻ എന്നിവർ പ്രതിഷേധ കൂട്ടായ്മയിൽ സംസാരിച്ചു.