നാദാപുരത്ത് വീണ്ടും മോഷണം; നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് 2 ലക്ഷം രൂപയുടെ ഇലക്ട്രിക് വയര്‍ മോഷണം പോയി
നാദാപുരം: നാദാപുരത്ത് വീണ്ടും നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് സാധനങ്ങള്‍ മോഷ്ണം പോയതായി പരാതി. പോലീസ് സ്‌റ്റേഷനു സമീപം കൊമ്പന്റെ വിട അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് 2 ലക്ഷം രൂപയുടെ വയറുകളാണ് മോഷണം പോയത്. ചീറോത്ത് മുക്ക്, ജാതിയേരി, ഇയ്യങ്കോട്, കക്കംവെള്ളി, കല്ലാച്ചി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ നിന്ന് നേരത്തെ വയറിങ് സാധനങ്ങള്‍ മോഷണം പോയിരുന്നു.
അഷ്‌റഫിന്റെ വീടിന്റെ ഇരു നിലകളിലെ മുഴുവന്‍ വയറുകളും മോഷണം പോയിട്ടുണ്ട്. ചുമരുകളില്‍ പൈപ്പുകള്‍ സ്ഥാപിച്ച് വലിച്ച വയറുകളാണ് ഇവിടെ നിന്ന് കവര്‍ന്നത്.

ഡിവിഡിയില്‍ ബന്ധിപ്പിച്ച വയര്‍, എര്‍ത്ത് കോപ്പര്‍, വിലകൂടിയ സ്വിച്ച് ബോര്‍ഡുകള്‍, ബ്രേക്കര്‍ തുടങ്ങിയവയാണ് വീടുകളില്‍ നിന്ന് മോഷ്ടിക്കപ്പെടുന്നത്. ഇതുവരെ ആറു പരാതികളാണ് വളയം പോലീസിന് ലഭിച്ചിരിക്കുന്നത്. എല്ലാ വീടുകളിലും സമാന രീതിയിലായിരുന്നു മോഷണം.