എഐടിയുസി വടകര മണ്ഡലം സമ്മേളനം നാളെ; മലോല്‍ മുക്കില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌


ചോറോട്: നാളെ നടക്കുന്ന എഐടിയുസി വടകര മണ്ഡലം സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി പി.കെ നാസർ ഉദ്ഘാടനം ചെയ്യും. മലോൽ മുക്കിലെ എകെ ശങ്കരൻ നഗറിൽ ആർ ബി ഓഡിറ്റോറിയത്തിൽ കാലത്ത് 10 മണിക്ക് സമ്മേളനം ആരംഭിക്കും.

ജില്ലാ ജോയിന്റ് സെക്രട്ടറി പി.സുരേഷ് ബാബു, വൈസ് പ്രസിഡന്റ് പി.ഭാസ്കരൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.സത്യൻ മണ്ഡലം സെക്രട്ടറി എൻ.എം ബിജു, സി.രാമകൃഷ്ണൻ, പി.കെ സതീശൻ, ഇ.രാധാകൃഷ്ണൻ, പി.സജീവ് കുമാർ, ബാബു വടകര, ടി.സി നിഷ, പി.സുനിൽകുമാർ, വി.ആർ രമേശ്, എൻ.കെ മോഹനൻ, സി.പി ബാബു എന്നിവര്‍ പ്രസംഗിക്കും.