എടച്ചേരിയില്‍ ജീപ്പിന് പിന്നില്‍ തൂങ്ങി നിന്ന് വിദ്യാര്‍ത്ഥികളുടെ അപകട യാത്ര; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു


നാദാപുരം: എടച്ചേരിയില്‍ ജീപ്പിന് പിന്നില്‍ തൂങ്ങി നിന്ന് വിദ്യാര്‍ത്ഥികള്‍ അപകടകരമായി യാത്ര ചെയ്തതിനെ തുടര്‍ന്ന് ജീപ്പ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എടച്ചേരി സ്വദേശി പ്രണവിന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

ഫെബ്രുവരി 19നായിരുന്നു സംഭവം. കായപനച്ചിയില്‍ നിന്നും മീശമുക്ക് വരെയാണ് അഞ്ച് വിദ്യാര്‍ത്ഥികള്‍ ജീപ്പിന് പിന്നില്‍ തൂങ്ങി നിന്ന് അപകരമായി യാത്ര ചെയ്തത്. പിന്നാലെ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.