വടകര ചെമ്മരത്തൂര്‍ സ്വദേശിയെ കാണാതായതായി പരാതി
വടകര: ചെമ്മരത്തൂര്‍ സ്വദേശിയെ കാണാതായതായി പരാതി. അടുങ്ങാന ഹൗസില്‍ ബാബു എന്ന രാധാകൃഷ്ണനെയാണ് കാണാതായത്. അറുപത്തി അഞ്ച് വയസ്സായിരുന്നു.
ഓഗസ്റ്റ് 15ന് മണിയൂരിലെ ഭാര്യവീട്ടില്‍ നിന്ന് ചെങ്ങരത്തൂരിലേക്ക് വരുന്നതിനിടെയാണ് രാധാകൃഷ്ണനെ കാണാതായത്. ഇളം നീല കള്ളി ഷര്‍ട്ടും വെള്ള മുണ്ടുമാണ് വേഷം.

കണ്ടു കിട്ടുന്നവര്‍ വടകര പോലീസിലോ 9809156007 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.