ബസിനെ മറികടക്കുന്നതിനിടെ അപകടം; വടകരയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു
വടകര: വടകരയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം. നാദാപുരം ഭാഗത്ത് നിന്ന് വടകരയ്ക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.
മറ്റൊരു ബസ്സിനെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പോസ്റ്റില്‍ ഇടിച്ച് ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ ആളപായം ഒന്നും സംഭവിച്ചിട്ടില്ല. അപകടത്തില്‍ തൊട്ടടുത്ത കടയുടെ മേല്‍ക്കൂരയ്ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.