മുതുവടത്തൂർ സ്വദേശി ദുബായിൽ അന്തരിച്ചു


എടച്ചേരി: മുതുവടത്തൂർ സ്വദേശി ദുബായിൽ അന്തരിച്ചു. മുതുവടത്തൂർ ആയിനി താഴ മുത്തലിബാണ് വെള്ളിയാഴ്ച ഉച്ചയോടെ ദുബായിലെ താമസസ്ഥലത്ത് മരണപ്പെട്ടത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.

പിതാവ്: ചെറിയ കണ്ടിയിൽ നൗഷാദ്.
മാതാവ്: സീനത്ത് (കല്ലാച്ചി, പയന്തോങ്ങ് )
സഹോദരൻ: നിഹാൽ.