നരിപ്പറ്റയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; ആയിരത്തോളം തേങ്ങ കത്തി നശിച്ചു


നരിപ്പറ്റ: നരിപ്പറ്റയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. തങ്ങള്‍മുക്ക് കൊയ്യാലില്‍ വലിയ പറമ്പത്ത് സുബൈര്‍ തങ്ങള്‍ എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള തേങ്ങാപ്പുരയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ഏതാണ്ട് ആയിരത്തോളം തേങ്ങ സംഭരിച്ചു വച്ചിരുന്നു. ഇതില്‍ ഏതാണ്ട് മുഴുവന്‍ തേങ്ങകളും കത്തി നശിച്ച നിലയിലാണ്‌. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ് സംഘം സംഭവ സ്ഥലത്തെത്തി തീയണച്ചു.

അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ജയപ്രകാശ്.വിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ മുരളി. എന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ മനോജ് കിഴക്കേക്കര, റില്‍റാസ്.കെ, ലിനീഷ്.എം, ഷിഖിന്‍ ചന്ദ്രന്‍ എ.കെ, അഖില്‍ എന്‍.കെ, ഡ്രൈവര്‍മാരായ അനീഷ് എം, ജയേഷ് എം എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.