മോട്ടോര്‍ സൈക്കിളില്‍ മൂന്നര കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് വടകര എന്‍.ഡി.പി.എസ് കോടതി


വടകര: മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന മൂന്നരകിലോ കഞ്ചാവുമായി പിടിയിലായ ആള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ. മലപ്പുറം ഏറനാട് മംഗലശ്ശേരി പൂഴിക്കുത്തില്‍ അബ്ദുല്‍ ലത്തീഫിനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജ് വി.പി.എം സുരേഷ് ബാബു ശിക്ഷിച്ചത്.

ഒരു വര്‍ഷം കഠിനതടവും 20000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി കഠിനതടവ് അനുഭവിക്കണം.

2015ലാണ് കേസിനാസ്പദമായ സംഭവം. ഫറോക്ക് സബ് ട്രഷറിക്ക് സമീപത്ത് നിന്ന് മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടറാണ് ലത്തീഫിനെ അറസ്റ്റ് ചെയ്തത്.