തൊട്ടിൽപ്പാലത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സിന് തീപിടിച്ചു


കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു. ബാംഗ്ലൂരുവിൽ നിന്ന് വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെ 6.45 ഓടുകൂടിയാണ് അപകടമുണ്ടായത്. പിൻഭാഗത്തെ ടയറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ഇടപെടുകയും വാഹനം നിർത്തിപ്പിക്കുകയും ചെയ്യുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സ് സംഘവും ചേർന്ന് തീയണച്ചു.