Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 വോട്ടിംഗ് അവസാനിച്ചു; വിജയിയായി ടി.ടി ഇസ്മയില്‍.


വായനക്കാർക്ക് താഴെ വോട്ട് ചെയ്യാം:

കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ അന്തിമ റൗണ്ട് വോട്ടിങ് വോട്ടിംഗ് അവസാനിച്ചു. ടി.ടി ഇസ്മായില്‍ Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ടി.ടി ഇസ്മായിലും കൊയിലാണ്ടിയിലെ കോവിഡ് മുന്‍ നോഡല്‍ ഓഫീസറായ സന്ധ്യ കുറുപ്പും തമ്മിലായിരുന്നു അവസാന ദിനത്തില്‍ പോരാട്ടം. സന്ധ്യകുറിപ്പിനേക്കാള്‍ 978  വോട്ടുകള്‍ അധികം നേടിയാണ് ടി.ടി ഇസ്മായില്‍ വിജയിച്ചത്.

പതിനാല് പേര്‍ പങ്കെടുത്ത ആദ്യ റൗണ്ട് വോട്ടിങ്ങില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച നാല് പേരാണ് അന്തിമ റൗണ്ടില്‍ മാറ്റുരച്ചത്. കെ-റെയില്‍ വിരുദ്ധ സമരസമിതിയുടെ അമരക്കാരനും ജില്ലയിലെ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവുമായ ടി.ടി.ഇസ്മായില്‍, കൊയിലാണ്ടിയിലെ മുന്‍ കോവിഡ് നോഡല്‍ ഓഫീസറും കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറുമായ ഡോ. സന്ധ്യ കുറുപ്പ്, കേരളക്കരയുടെയാകെ പ്രിയ ഗായകന്‍ ഷാഫി കൊല്ലം, കൊയിലാണ്ടിയുടെ പ്രിയ എം.എല്‍.എ കാനത്തില്‍ ജമീല എന്നിവരാണ് ആദ്യഘട്ട വോട്ടിങ്ങിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ നാല് പേർ. എന്നാല്‍ ഫൈനല്‍ റൗണ്ട് വോട്ടെടുപ്പില്‍ നിന്ന് കാനത്തില്‍ ജമലീയും കൊല്ലം ഷാഫിയും പിന്മാറി.

ആദ്യ റൗണ്ട് വോട്ടിങ് നടന്നതിന് സമാനമായ രീതിയില്‍ തന്നെയാണ് വോട്ടിങ്. അവസാനദിവസം വോട്ടിങ് കഴിഞ്ഞതിന് ശേഷമാണ് ഓരോരുത്തര്‍ക്കും ലഭിച്ച വോട്ടുകള്‍ പരിശോധിക്കുകയും 2021 ലെ കൊയിലാണ്ടിയുടെ വാര്‍ത്താതാരത്തെ പ്രഖ്യാപിക്കുകയും ചെയ്യുക .