കാസർകോട് നൃത്തപരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു


കാസർകോട്: കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദാരുണസംഭവമുണ്ടായത്. 

നൃത്ത പരിശീലനത്തിനിടെയാണ് ശ്രീനന്ദ കുഴഞ്ഞുവീണത്. കുട്ടിയെ ഉടനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 

കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. കൂടുതൽ മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം അറിയാൻ സാധിക്കൂകയുള്ളൂ.