ജോലി വാഗ്ദാനം നല്‍കി 50000 രൂപ വാങ്ങി, നിയമനം നടത്താതെ വഞ്ചിച്ചു; പുറമേരി ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നില്‍ അധ്യാപകരുടെ സമരം
നാദാപുരം: അധ്യാപിക ഒഴിവിലേക്ക് പണം വാങ്ങി നിയമനം നടത്താതെ വഞ്ചിച്ച പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കണ്ടറി മാനേജ്‌മെന്റിന് എതിരെ അധ്യാപകര്‍ രംഗത്ത്. അജിതമാമ്പയില്‍, മീന മണിയോത്ത്, എം. ഷര്‍മിള,രവീന്ദ്രന്‍ മഠത്തില്‍ എന്നിവരാണ് സ്‌കൂള്‍ പ്രവേശന കവാടത്തില്‍ ഏക ദിന ഉപവാസ സമരം നടത്തുന്നത്.
1994 ല്‍ അറുപത് ദിവസത്തിലധികം ജോലിചെയ്ത് 51A ക്ലെയിമിന് അവകാശികളായ നാല് അധ്യാപകരാണിവര്‍. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ഇവരില്‍ നിന്നും അമ്പതിനായിരം രൂപ മാനേജര്‍ വാങ്ങിയിരുന്നതായി ഇവര്‍ പറയുന്നു. സീറ്റ് ഒഴിവ് വരുന്ന മുറക്ക് നിയമനം നല്‍കാമെന്ന ഉറപ്പിലാണ് പണം നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സീറ്റ് നല്‍കാതെ മറ്റുള്ളവര്‍ക്ക് നിയമനം നല്‍കിയതായി ഇവര്‍ ആരോപിച്ചു.

അര്‍ഹതപ്പെട്ടിട്ടും 2022ല്‍ ആറ് പേരെയും, 2023ല്‍ 8 പേരെയും, അധ്യാപകതേര തസ്തികയില്‍ നാലുപേരെയും മാനേജ്‌മെന്റ് നിയമിച്ചതായി ഇവര്‍ പറഞ്ഞു. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിചിതകാല സമര പരിപാടികളിലേക്ക് കടക്കാനാണ് അധ്യാപകരുടെ തീരുമാനം.