വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ സ്രഷ്ടാവ്, പുതിയ നോവലിന്റെ പശ്ചാത്തലം കൊയിലാണ്ടി; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരത്തില്‍ യുവ എഴുത്തുകാരന്‍ റിഹാന്‍ റാഷിദ്


മറ്റ് ജോലികള്‍ക്ക് ഒപ്പം എഴുതുന്നവരാണ് നമ്മുടെ നാട്ടിലെ ഭൂരിഭാഗം എഴുത്തുകാരും. എന്നാല്‍ ജീവിതം പൂര്‍ണ്ണമായി എഴുത്തിനായി സമര്‍പ്പിക്കുന്നവര്‍ വളരെ കുറവാണ്. അത്തരത്തിലൊരാളാണ് Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയുടെ ആദ്യഘട്ട വോട്ടിങ്ങിനായുള്ള പട്ടികയില്‍ ഉള്‍പ്പെട്ട കൊയിലാണ്ടിയുടെ യുവ എഴുത്തുകാരന്‍ റിഹാന്‍ റാഷിദ്.

വൈവിധ്യമാര്‍ന്ന നോവലുകളും കഥാസമാഹാരവും യാത്രാ വിവരണവുമാണ് റിഹാന്റെതായി ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട രചനകള്‍. അഘോരികളുടെ ഇടയില്‍ (ട്രാവല്‍ ഫിക്ഷന്‍ നോവല്‍), മോഡസ് ഓപ്പറാണ്ടി, ഡോള്‍സ് (ക്രൈം ത്രില്ലര്‍), ബ്യൂസെഫലസ്, യുദ്ധാനന്തരം, വരാല്‍ മുറിവുകള്‍ എന്നിവയാണ് നോവലുകള്‍. സമ്മിലൂന്നി എന്ന കഥാ സമാഹാരമാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം. ലക്ഷദ്വീപ് ഒരു സൂഫി ലാന്റ് എന്ന യാത്രാ വിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകപ്രശസ്ത കുറ്റാന്വേഷണ നോവലിസ്റ്റ് അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഡി.സി ബുക്‌സ് നടത്തിയ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നാല് പുസ്തകങ്ങളില്‍ ഒന്നാണ് ഡോള്‍സ്. ട്രൂകോപ്പി വെബ്‌സീനില്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിച്ച നോവലാണ് വരാല്‍ മുറിവുകള്‍.

റിഹാന്‍ റാഷിദ് എഴുതുന്ന പ്രണയ ജിന്നുകള്‍ എന്ന നോവല്‍ ഇപ്പോള്‍ മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്നു. കൊയിലാണ്ടിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്.

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള റിഹാന്‍ റാഷിദ് കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. കൊയിലാണ്ടി സ്വദേശിയായ റിഹാന്‍ നിലവില്‍ ഉള്ള്യേരിയിലാണ് താമസം.

കൊയിലാണ്ടിയുടെ യുവ എഴുത്തുകാരന്‍ റിഹാന്‍ റാഷിദിനെ വാര്‍ത്താ താരമായി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നോ? എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ.

[wa]


വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….