വെങ്ങളം ക്രെയിന്‍ സര്‍വീസിന്റെ റിക്കവറി വാന്‍ മോഷ്ടിച്ച സംഭവം: കര്‍ണാടകയില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ തെളിവെടുപ്പിനായി കൊയിലാണ്ടിയില്‍ എത്തിച്ചു


കൊയിലാണ്ടി: വെങ്ങളം ക്രെയിന്‍ സര്‍വ്വീസിന്റെ മോഷണം പോയ റിക്കവറി വാന്‍ കര്‍ണാടക ഗുണ്ടല്‍പേട്ട പോലീസ് കൊയിലാണ്ടി പോലീസിന് കൈമാറി. പ്രതി വയനാട് കോട്ടത്തറ അടുവാട്ട് മുഹമ്മദ് ഷാഫിയെ (26) പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നു.

കൊയഹലാണ്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ. എം.എല്‍. അനൂപിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. കെ.കെ. രവീന്ദ്രന്‍, സി.പി.ഒ മാരായ രാജേഷ്, പി. സനല്‍, ജിനേഷ്, ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് പുലര്‍ച്ചെയാണ് വെങ്ങളം ക്രെയിന്‍ സര്‍വീസിന്റെ മോഷണം പോയ റിക്കവറി വാന്‍ മോഷണം പോയത്. തുടര്‍ന്ന് വാന്‍ ഗുണ്ടല്‍പേട്ട ചാമരാജ് നഗര്‍ പൊലീസ് പിടികൂടുകയും പ്രതി വയനാട് മുഹമ്മദ് ഷാഫിയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

കര്‍ണാടക പൊലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതിയെയും വാഹനത്തെയും കൊയിലാണ്ടി പൊലീസിന് കൈമാറുകയായിരുന്നു.[vote]