ഗവർണറുടെ വിലപേശലിന് വഴങ്ങിയ സംസ്ഥാന സർക്കാർ രാജിവെച്ചൊഴിയണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി


പേരാമ്പ്ര: ഭരണഘടനയുടെ 163, 176 വകുപ്പുകൾ അനുസരിച്ച് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം നിയമസഭയിൽ പ്രസംഗിക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്നിരിക്കെ സർക്കാരിനെ മുൾമുനയിൽ നിർത്തി വിലപേശൽ നടത്തി പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയതിനു വഴങ്ങിയ പി ണറായി സർക്കാർ രാജിവെച്ച് ഒഴിയണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സെക്രട്ടറി സി.പി.എ. അസീസ്. ഈ വിഷയത്തിൽ സി.പി.ഐ കാണിക്കുന്ന തിരിച്ചറിവ് പോലും മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാംഘട്ട വഖഫ് സംരക്ഷണ പ്രതിഷേധ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ടി.പി.നാസർ അധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ.കെ.മുനീർ, ടി.കെ.ഇബ്രാഹിം, വി.പി.അബ്ദുൽസലാം മാസ്റ്റർ, എസ്.കെ.അസൈനാർ, പി.സി.സിറാജ്, സി.മമ്മു, പി.ഹാരിസ്, വി.ജാഫർ എന്നിവർ പ്രസംഗിച്ചു.

വി.പി.റിയാസ്‌ സലാം സ്വാഗതവും എൻ.നാസർ നന്ദിയും പറഞ്ഞു.