വോട്ട് പിടിക്കാന്‍ ഫ്‌ലാഷ് മോബും; കളറായി, പ്രചാരണ പ്രവര്‍ത്തനങ്ങള്‍
പേരാമ്പ്ര: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രചാരണ പ്രവര്‍ത്തനം. പേരാമ്പ്ര പഞ്ചായത്തിന്റെ പലയിടങ്ങളിലായി വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. പ്രചാരണത്തിന് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
എസ്.എഫ്.ഐ പേരാമ്പ്ര ഈസ്റ്റ്,വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. മൂന്ന് ദിവസം കൊണ്ട് പഞ്ചായത്തിലെ 19 വാര്‍ഡുകളിലും ഫ്ളാഷ് മോബ് നടത്തും. അയന,അനൂന,ദേവനന്ദ,അനശ്വര,നിഹാരിക,അനാമിക,ദിയാന,അനുശ്രീ എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്.