സഹസംവിധായകനായി സിനിമാ പ്രവേശനം, ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയുടെ ‘ഉയരെ’ എത്തിയ ചേമഞ്ചേരിക്കാരന്‍; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരത്തില്‍ സംവിധായകന്‍ മനു അശോകന്‍ (വീഡിയോ)


‘ഉയരെ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച മനു അശോകന്‍ ചേമഞ്ചേരി സ്വദേശിയാണെന്ന കാര്യം ചിലര്‍ക്കെങ്കിലും പുതിയ അറിവായിരിക്കും. നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ് മനു.

2007 ല്‍ വിഷ്വല്‍ കമ്യൂണിക്കേഷനില്‍ പി.ജി ഡിപ്ലോമ കഴിഞ്ഞ ശേഷമാണ് മനു അശോകന്‍ സിനിമാ ലോകത്തേക്ക് ചുവടു വയ്ക്കുന്നത്. അന്തിപ്പൊന്‍വെട്ടം എന്ന ചിത്രത്തിലാണ് ആദ്യമായി അദ്ദേഹം സഹസംവിധായകന്റെ കുപ്പായം അണിഞ്ഞത്. തുടര്‍ന്ന് അഞ്ചു സുന്ദരികള്‍, വീരപുത്രന്‍, ഹാങ്ങ് ഓവര്‍ എന്നീ ചിത്രങ്ങളുടെയും സഹസംവിധായകനായി.

മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ ട്രാഫിക് ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത അന്തരിച്ച രാജേഷ് പിള്ളയുടെ അസിസ്റ്റന്റ് ആയും മനു അശോകന്‍ പ്രവര്‍ത്തിച്ചു.

‘ഉയരെ’ ട്രെയിലർ:

‘കാണെക്കാണെ’ ട്രെയിലർ:


2019 ലാണ് മനു അശോകന്‍ സ്വതന്ത്ര സംവിധായകനാകുന്നത്. പാര്‍വ്വതി തിരുവോത്തും ആസിഫ് അലിയും പ്രധാനവേഷങ്ങളിലെത്തിയ ഉയരെ എന്ന ആദ്യ ചിത്രം ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. ‘ഉയരെ’യ്ക്ക് ശേഷം 2021 ല്‍ കാണെക്കാണെ എന്ന ചിത്രവും പുറത്തിറങ്ങി. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.

മനു അശോകനെ കൊയിലാണ്ടിയുടെ വാര്‍ത്താ താരമായി തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

[wa]


വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….