ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; അപകടം പൂളാടിക്കുന്ന് പുറക്കാട്ടേരി പാലത്തിൽ


കോഴിക്കോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ദേശീയപാതാ ബൈപ്പാസിൽ പൂളാടികുന്ന് പുറക്കാട്ടേരി പാലത്തിലാണ് അപകടം നടന്നത്. പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമാണ്.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ശബരിമല തീർത്ഥാടകരുമായി സഞ്ചരിച്ച ട്രാവലർ വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എല്ലാ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.