വിളയാട്ടൂർ കുട്ടിച്ചാത്തൻകണ്ടി ക്ഷേത്രോത്സവം കൊടിയേറി


മേപ്പയ്യൂർ: വിളയാട്ടൂർ കുട്ടിച്ചാത്തൻകണ്ടി ക്ഷേത്രോത്സവം കൊടിയേറി.തന്ത്രി എടക്കൈപ്പുറത്തില്ലത്ത് രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.എം. രാജൻ ,വൈസ്. പ്രസിഡന്റ് എൻ. ബിജു, സെക്രട്ടറി പി. ശശിധരൻ, നാരായണൻ കിടാവ്, പി.കെ. നാരായണൻ, പി.എം. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ഫെബ്രുവരി 25- ന് നക്ഷത്ര വൃക്ഷപൂജ, നട്ടത്തിറ എന്നിവയും 26- ന് ഇളനീർക്കുലവരവുകളും 1001 പന്ത സമർപ്പണത്തോടെ ദീപാരാധനയും തിരുവായുധം എഴുന്നള്ളത്തും തണ്ടാൻ വരവും വെള്ളാട്ടവും നടക്കുംപുലർച്ചെ 5 മണിക്ക് നടക്കുന്ന കുട്ടിച്ചാത്തൻ തിറയോടെ ഉത്സവം സമാപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.