റിഫ്ളക്ടർ ഇല്ല; കൊയിലാണ്ടിയിലെ ദേശീയപാതയുടെ നടുവിൽ ഡിവൈഡറായി ഉപയോഗിക്കുന്ന മണൽച്ചാക്കുകൾ അപകട ഭീഷണിയാവുന്നു


കൊയിലാണ്ടി: നഗരഹൃദയത്തിൽ ദേശീയപാതയുടെ നടുവിൽ താൽക്കാലിക ഡിവൈഡറായി മണൽച്ചാക്കുകൾ നിരത്തിയത് അപകടഭീഷണിയാവുന്നു. താലൂക്ക് ആശുപത്രിക്ക് മുൻവശമാണ് ദേശീയപാത അധികൃതർ മണൽചാക്കുകൾ നിരത്തി ഡിവൈഡർ ഒരുക്കിയത്.

മണൽചാക്ക് അവസാനിക്കുന്നിടത്ത് ഒരു ടാർവീപ്പ വെച്ചതല്ലാതെ റിഫ്ലക്ടർ സ്ഥാപിച്ചിട്ടില്ല. ഇത് കാരണം ഈ ഭാഗത്ത് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. രാത്രിയിൽ വരുന്ന വാഹനനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. ഭാഗ്യം കൊണ്ട് മാത്രാണ് പല അപകടങ്ങളും ദുരന്തത്തിൽ കലാശിക്കാത്തത്.

സ്റ്റേഡിയം ബിൽഡിംഗിങ്ങിൽ വരുന്ന വാഹനങ്ങൾക്കായി ‘യുടേൺ’ സൗകര്യം ഒരുക്കാത്തത് കാരണം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് റോഡിനു നടുവിൻ മണൽചാക്കുകൾ സ്ഥാപിച്ചത്. ഇത് പരീക്ഷണാടിസ്ഥാനത്തിലാണെന്നാണ് അധികൃതർ പറയുന്നത്.

മണൽചാക്കിൻ്റെ ഒരു ഭാഗം ട്രാക്സുകളും, മറുഭാഗത്ത് ആശുപത്രിയിൽ വരുന്ന ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യുന്നുണ്ട്.

[wa]