മൗലിക അവകാശങ്ങളുടെ മേലുള്ള കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് അരിക്കുളത്തെ മുസ്‌ലിം യൂത്ത് ജാഗ്രത സദസ്സ് 


അരിക്കുളം: ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ ഒന്നൊന്നായി എടുത്തു മാറ്റുന്ന കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ഇതിനെതിരെ പിണറായി സർക്കാർ കാണിക്കുന്ന മൗനം ദുരൂഹമാണെന്നും അരിക്കുളം കുരുടി മുക്കിൽ നടന്ന മുസ്‌ലിം യൂത്ത് ജാഗ്രത സദസ്സ്. ഹിജാബ് നിരോധനത്തിലൂടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കാണിക്കുന്ന വർഗീയ നിലപാടുകൾ എസ്.പി.സിയിലെ ഹിജാബ് നിരോധനത്തിലൂടെ
പിണറായി സർക്കാർ കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുകയാണ്.

ഹിജാബ് നിരോധനത്തിനെതിരെ കുരുടി മുക്കിൽ പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ കയ്യേറ്റം നടത്തിയ സി.പി.എം നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഇത്തരം ഫാസിസ്റ്റ് നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികളെ അണി നിരത്തി പ്രതിരോധം തീർക്കുമെന്നും മുസ്‌ലിം യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.

യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി സി മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു.വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് സൗഫി താഴേക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, ഇ.കെ.അഹമ്മദ് മൗലവി, ബഷീർ വടക്കയിൽ, മുഹമ്മദലി കോറോത്ത്, ഷംസുദ്ദീൻ വടക്കയിൽ, കെ.കെ.റഫീഖ്, സത്താർ കീഴരിയൂർ, സി.കെ.ജറീഷ്, സുഹൈൽ അരിക്കുളം, ഷെബിൻ കാരയാട്, ഫൈസൽ ചാവട്ട്, ഹാഷിദ് ചാവട്ട്, അഷ്റഫ്.എൻ.കെ, അമ്മദ് പൊയിലിങൽ, വിപി.കെ.അബ്ദുല്ല, ബഷീർ.സി.എം, ശുഹൈബ് തറമ്മൽ, ഇസ്മായിൽ.പിപി, മുഹമ്മദ്.ടി.കെ, സിറാജ്.എ.കെ, അഫ്‌സൽ മാവട്ട്, എം.കെ.ഫസലു റഹ്മാൻ എന്നിവർ സംസാരിച്ചു.