മൂന്ന് പതിറ്റാണ്ടിനു ശേഷം കൊയിലാണ്ടിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ വനിത; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരത്തില്‍ കാനത്തില്‍ ജമീല


Sky ടൂർസ് & ട്രാവൽസ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാർത്താ താരം പരിപാടിയുടെ ആദ്യഘട്ട വോട്ടിങ്ങിനായുള്ള പട്ടികയിൽ ഉൾപ്പെട്ട കാനത്തിൽ ജമീലയെ കൊയിലാണ്ടിക്കാര്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് കൊയിലാണ്ടിയുടെ എം.എല്‍.എ ആയ കാനത്തില്‍ ജമീല പതിനഞ്ചാം കേരള നിയമസഭയിലേക്ക് നടന്ന 2021 ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്മണ്യനെ പരാജയപ്പെടുത്തി 8472 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അവര്‍ നിയമസഭയിലേക്ക് പ്രവേശിച്ചത്.

കാനത്തിൽ ജമീല നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെ

1991 ല്‍ കോണ്‍ഗ്രസിന്റെ എം.ടി.പത്മയ്ക്ക് ശേഷം കൊയിലാണ്ടിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്ന വനിതാ എം.എല്‍.എയാണ് കാനത്തില്‍ ജമീല. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും മത്സരിച്ച് വിജയിക്കുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുകയും ചെയ്ത ശേഷമാണ് കാനത്തില്‍ ജമീല എം.എല്‍.എ ആകുന്നത്.

സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ കാനത്തില്‍ ജമീല ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് കൂടിയാണ്. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. നന്മണ്ട ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്തിലെത്തിയ കാനത്തില്‍ ജമീല 2010 ലും 2020 ലുമായി രണ്ട് തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.

കൊയിലാണ്ടിയുടെ വാർത്താ താരമായി കാനത്തിൽ ജമീല എം.എൽ.എയെ തെരഞ്ഞെടുക്കാനായി നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ.

[wa]


വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….