മാർഗ്ഗതടസ്സം മാറ്റണമെന്ന് കുരുന്നുകളും; ദേശീയപാതയിൽ പൊയിൽക്കാവിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് എടക്കുളം വിദ്യാതരംഗിണി എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ


കൊയിലാണ്ടി: ദേശീയപാത 66 വികസിപ്പിക്കുമ്പോൾ പൊയിൽക്കാവിൽ റോഡ് മുറിച്ച് കടക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുരുന്നുകളും. മാർഗതടസം ഒഴിവാക്കാൻ അധികാരികൾ കണ്ണുതുറക്കണമെന്ന് ആവശ്യപ്പെട്ട് എടക്കുളം വിദ്യാ തരംഗിണി എൽ.പി സ്കുളിലെ വിദ്യാർത്ഥികൾ കത്തെഴുതി പോസ്റ്റ് ചെയ്തു.

സ്കൂൾ മുറ്റത്ത് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിലാണ് വിദ്യാർത്ഥികൾ കത്ത് അയച്ച് ആശങ്ക അധികാരികളെ അറിയിച്ചത്. പ്രധാനാദ്ധ്യാപിക എ .അഖില, പി.ടി.എ പ്രസിഡന്റ് പ്രജീഷ് എന്നിവർ നേതൃത്വം നൽകി.