ബാധ
സോമന് കടലൂര്‍
സത്യാന്വേഷണ പരീക്ഷണശാലയില്‍ നിന്ന്
മഹാത്മാവേ, ഒരു തരി ഉപ്പ്
മൂലധന ചിന്തയില്‍ നിന്ന് സഖാവേ,
ഏറ്റവും എരിവുള്ള ഒരു മുളക്
ബോധോദയത്തില്‍ നിന്ന് ശ്രീബുദ്ധാ,
ഇത്തിരി കടുക്
നിന്റെയും എന്റെയും അവന്റെയും
ദൈവങ്ങള്‍ സന്ധിച്ച
മുക്കവലയില്‍ നിന്ന് ഒരു പിടി മണ്ണ്
ഭയം ബാധിച്ചു നില്ക്കുന്ന നാടേ,
നിന്റെ തല ഉഴിഞ്ഞ് ഈ നാലും
എന്റെ നെഞ്ചടുപ്പിലെറിയട്ടെ
കരിങ്കണ്ണാ… ട്ടോ!