പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം തുറക്കാനാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ കര്‍മസമിതി ധര്‍ണ നടത്തി


തിക്കോടി: തിക്കോടിയില്‍ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ കര്‍മസമിതി ധര്‍ണ നടത്തി. ജനവാസമേഖലയില്‍ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം തുറക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. ഇതില്‍ പ്രതിഷേധിച്ചാണ് കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബഹുജന ധര്‍ണ നടത്തിയത്. പരിസ്ഥിതിപ്രവര്‍ത്തകന്‍ എം. സമദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

സുനാമി പുനരധിവാസ പദ്ധതി പ്രകാരം തിക്കോടി പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് സമീപമാണ് പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം തുറക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കര്‍മസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബഹുജന ധര്‍ണ നടത്തിയത്.

പി.വി. അബ്ദുള്‍ അസീസ് ചടങ്ങില്‍ അധ്യക്ഷനായി. സന്തോഷ് തിക്കോടി, രാജീവന്‍ കൊടലൂര്‍, പി.പി. കുഞ്ഞമ്മദ്, വി.കെ. അബ്ദുള്‍ മജീദ്, പി.വി. റംല, എന്‍.കെ. കുഞ്ഞബ്ദുള്ള, ബക്കര്‍ തിക്കോടി, ടി.എം. പ്രകാശന്‍, വി. ഹാഷിം കോയതങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക