പോരാട്ടം ഇഞ്ചോടിഞ്ച്: കാനത്തിൽ ജമീലയെ പിന്നിലാക്കി ഡോ. സന്ധ്യ കുറുപ്പ് രണ്ടാമത്, ടി.ടി.ഇസ്മായിലിന് ഇതുവരെ ലഭിച്ചത് 34.5 ശതമാനം വോട്ട്; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം ആരാകുമെന്ന ആകാംക്ഷ തുടരുന്നു


കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ അന്തിമ ഘട്ട വോട്ടിങ് പുരോഗമിക്കവെ പോരാട്ടം ഇഞ്ചോടിഞ്ച്. ഇന്ന് വൈകീട്ട് എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം പതിനായിരത്തിലേറെ വോട്ടുകളാണ് രേഖപ്പെടുത്തിക്കഴിഞ്ഞത്. ഈ ഘട്ടത്തില്‍ ആരാകും വാര്‍ത്താതാരമെന്ന് പ്രവചിക്കുക അസാധ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

നേരത്തേ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കാനത്തിൽ ജമീല എം.എൽ.എയെ പിന്തള്ളി ഡോ. സന്ധ്യ കുറുപ്പ് ഇന്ന് രണ്ടാമതെത്തിയിട്ടുണ്ട്.

കെ-റെയില്‍ വിരുദ്ധ സമരസമിതിയുടെ അമരക്കാരനായ ടി.ടി.ഇസ്മായിലാണ് നിലവിലെ കണക്കുകള്‍ പ്രകാരം മുന്നിട്ട് നില്‍ക്കുന്നത്. ആകെ രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ 34.41 ശതമാനം വോട്ടുകളാണ് അദ്ദേഹത്തിന് ഇന്ന് വൈകീട്ട് എട്ട് മണി വരെ ലഭിച്ചിരിക്കുന്നത്.

അതേസമയം കടുത്ത മത്സരം കാഴ്ച വച്ചുകൊണ്ട് കൊയിലാണ്ടിയുടെ പ്രിയ ഡോക്ടര്‍ സന്ധ്യ കുറുപ്പ് തൊട്ടു പിന്നിലുണ്ട്. ഇന്ന് വൈകീട്ട് എട്ട് മണി വരെ 32.41 ശതമാനം വോട്ടുകളാണ് ഡോ. സന്ധ്യയ്ക്ക് ലഭിച്ചിരിക്കുന്നത്. കൊയിലാണ്ടിയുടെ നോഡല്‍ ഓഫീസറായിരുന്നു ഡോ. സന്ധ്യ.

അധികം പിന്നിലല്ലാതെ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല സ്ഥാനമുറപ്പിച്ചിട്ടുണ്ട്. 29.74 ശതമാനം വോട്ടുകളാണ് അവര്‍ ഇതുവരെ നേടിയത്. എന്നാല്‍ ഗായകന്‍ ഷാഫി കൊല്ലത്തിന് ഇതുവരെ 3.37 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

വരും ദിവസങ്ങളില്‍ കണക്കുകള്‍ മാറിമറിയുകയോ ഫലപ്രവചനം സങ്കീര്‍ണ്ണമാവുകയോ ചെയ്യുമെന്നാണ് ഇപ്പോഴത്തെ വോട്ടിങ് ട്രോന്റ് നോക്കുമ്പോള്‍ മനസിലാകുന്നത്.

ഇനിയും വോട്ട് ചെയ്യാത്തവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്താം.

ഇന്ന് വൈകീട്ട് എട്ട് മണി വരെയുള്ള വോട്ടിങ് കണക്ക്