പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റ് ക്യാമ്പ്


ചേമഞ്ചേരി: പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റ് തുടങ്ങി. മൂന്നുദിവസത്തെ ക്യാമ്പ് കാനത്തില്‍ ജമീല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷയായി. സ്‌കൗട്ട് മാസ്റ്റര്‍ കെ. സരിത്, വാര്‍ഡംഗം ബേബി സുന്ദര്‍രാജ്, പി.ടി.എ. പ്രസിഡന്റ് പി.കെ. രാജീവന്‍, പ്രിന്‍സിപ്പല്‍ എന്‍.കെ. മനോജ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി എസ്.ആര്‍. ജയ്കിഷ്, ഗൈഡ് ക്യാപ്റ്റന്‍ കെ. ബീന എന്നിവര്‍ സംസാരിച്ചു.