പേരാമ്പ്ര സി.കെ മെറ്റീരിയല്‍സിലെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരായ സമരം; തൊഴിലാളികള്‍ക്ക് പിന്തുണയുമായി എസ്.ടി.യു മണ്ഡലം കമ്മിറ്റി


പേരാമ്പ്ര: പേരാമ്പ്രയിലെ സി.കെ മെറ്റീരിയല്‍സ് സ്ഥാപന ഉടമയ്‌ക്കെതിരെ സംയുക്ത തൊഴിലാളി സംഘടന നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി എസ്.ടി.യു മണ്ഡലം കമ്മിറ്റി. ചുമട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്ട്രര്‍ ചെയ്ത തൊഴിലാളികളെ ഒഴിവാക്കി സ്വന്തം തൊഴിലാളികളെ കൊണ്ട് കുറഞ്ഞകൂലിക്ക് ജോലി ചെയ്യിപ്പിക്കുന്ന ഉടമയുടെ നടപടിക്കെതിരെയാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.

എസ്.ടി.യു മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പി.കെ റഹിം, കുന്നത്ത് അസീസ്, മുജീബ് കോമത്ത്, കൂളിക്കണ്ടി കരിം, സി കെ സി ഇബ്രായി, തെനങ്കാലില്‍ അബ്ദുറഹിമാന്‍, കെ ടി കുഞ്ഞമ്മദ്, ഇബ്രാഹിം കല്ലൂര്‍ എന്നിവരടങ്ങിയ സംഘം സ്ഥാപനത്തിന് മുന്നിലെ സമര പന്തലിലെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. സ്ഥാപന ഉടമ ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ സമീപനവുമായി മുന്നോട്ട് പോവാനാണ് തീരുമാനമെങ്കില്‍ സമരത്തിന്റെ രീതി തന്നെ മാറുമെന്ന് എസ്. ടി യു മുന്നറിയിപ്പ് നല്‍കി.