പെരുവട്ടൂർ ചെറിയപ്പുറം പരദേവത പേരില്ലാത്തോൻ ക്ഷേത്ര തിറ മഹോത്സവത്തിന് നാളെ കൊടിയേറ്റം


കൊയിലാണ്ടി: പെരുവട്ടൂർ ചെറിയപ്പുറം പരദേവത പേരില്ലാത്തോൻ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് നാളെ കൊടിയേറും. വൈകീട്ട് 5.30 നാണ് കൊടിയേറ്റം.

ഫെബ്രുവരി 21 ന് രാവിലെ തായമ്പക, 22 ന് വൈകീട്ട് ഇളനീർകുല വരവ്, തിറകൾ, പുലർച്ചെ നാലുമണിക്ക് പേരില്ലാത്തോൻ തിറ, ഉത്സവാഘോഷത്തിന്റെ ഭാഗമായി ബ്രദേഴ്സ് പെരുവട്ടൂർ വാട്സ് അപ്പ് കൂട്ടായ്മ ഒരുക്കുന്ന ആകാശ വിസ്മയം എന്നിവ ഉണ്ടായിരിക്കും.