പുറക്കാട്ടിരി വാഹനാപകടം: പരിക്കേറ്റ ഒരാൾ കൂടി മരിച്ചു; മരിച്ചവര്‍ കര്‍ണ്ണാടക സ്വദേശികള്‍


കോഴിക്കോട്: ദേശീയപാതാ ബൈപ്പാസിൽ പുറക്കാട്ടിരി പാലത്തിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ആളാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

അപകടത്തിൽ മരിച്ചവർ കർണ്ണാടക സ്വദേശികളാണ്. ശബരിമലയ്ക്ക് പോകുന്ന തീർത്ഥാടകരായിരുന്നു ഇവർ. 12 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.


Related News: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; അപകടം പൂളാടിക്കുന്ന് പുറക്കാട്ടേരി പാലത്തിൽ (വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ)


ശബരിമലയ്ക്ക് പോകുകയായിരുന്ന ട്രാവലർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.