പിഷാരികാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർക്ക് ക്ഷേത്ര ക്ഷേമ സമതി സ്വീകരണം നൽകി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ക്ഷേത്ര ഊരാള കുടംബമായ വഴയിൽ തറവാട്ടംഗവും ക്ഷേത്ര ക്ഷേമ സമതി മുൻ ഭാരവാഹിയും നിർവ്വാഹക സമിതി അംഗവുമായ കൊട്ടിലകത്ത് ബാലൻ നായർക്ക് ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി. സ്വീകരണയോഗം സമിതി രക്ഷാധികാരി ഇ.എസ്.രാജൻ ഉദ്ഘാടനം ചെയ്തു.

യു.രാജീവൻ പൊന്നാട അണിയിച്ചു. വി.വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി.കെ.രാധാകൃഷ്ണൻ, വി.വി.സുധാകരൻ, കെ.കെ. രാകേഷ്, വി.കെ.ദാമോദരൻ, എൻ.എം.വിജയൻ, പി.വേണു, കെ.കെ.രവീന്ദ്രൻ, കെ.പി.ചന്ദ്രൻ, ബാലചന്ദ്രൻ കമ്മട്ടേരി, രാമദാസ് തൈക്കണ്ടി, എം.വിജയകുമാർ എന്നിവർ സംസാരിച്ചു.