പിഷാരികാവ് ക്ഷേത്രത്തില്‍ ദ്രവ്യകലശവും രുദ്രാഭിഷേകവും ഫെബ്രുവരി എട്ട് മുതല്‍


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ദ്രവ്യകലശവും രുദ്രാഭിഷേകവും ഫെബ്രുവരി എട്ട് മുതല്‍ 12 വരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി കാട്ടുമാടം അഭിനവ് അനില്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.

എട്ടാം തിയ്യതി വൈകീട്ട് ആചാര്യവരണം. 12 ന് മഹാമത്യുഞ്ജയഹോമം, രുദ്രാഭിഷേകം എന്നിവ ഉണ്ടാകും.

ഫെബ്രുവരി 21 ന് രാവിലെ ക്ഷേത്രപാല പ്രതിഷ്ഠാദിനമാണ്. ഫെബ്രുവരി 22 നാണ് ഈ വര്‍ഷത്തെ കാളിയാട്ടം കുറിക്കല്‍ ചടങ്ങ്.