പാരാ ലീഗൽ വൊളണ്ടിയർ അപേക്ഷ ക്ഷണിച്ച് കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി


കൊയിലാണ്ടി: താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാലീഗൽ വോളണ്ടിയർമാർക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

കൊയിലാണ്ടി താലൂക്കിൽ സ്ഥിരതാമസക്കാരായ വ്യക്തികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. അദ്ധ്യാപകർ, (റിട്ടയർ ഉൾപ്പെടെ), റിട്ടയർ ഗവ. ഉദ്യോഗസ്ഥർ, മുതിർന്ന പൗരന്മാർ, അങ്കണവാടി വർക്കർമാർ , ഡോക്ടർമാർ, എം.എസ്.ഡബ്ലിയു / നിയമ വിദ്യാർത്ഥികൾ, മറ്റ് വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, മൈത്രി സംഘം പ്രവർത്തകർ, ക്ലബ്ബ് പ്രവർത്തകർ, മറ്റ് സ്വയം സഹായ സംഘം പ്രവർത്തകർ തുടങ്ങിയവർക്ക് വൊളണ്ടിയർമാരായി പ്രവർത്തിക്കാവുന്നതാണ്.

വൊളണ്ടിയർമാർക്ക് ശമ്പളമോ അലവൻസുകളോ ഉണ്ടായിരിക്കുന്നതല്ല. തികച്ചും സൗജന്യമായി സേവനം ആയിരിക്കും. എന്നാൽ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി നിയോഗിക്കുന്ന ചില പ്രത്യേക ജോലികൾക്ക് ഓണറേറിയം അനുവദിക്കും.

താൽപര്യമുള്ളവർ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം കൊയിലാണ്ടി കോടതിയിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി ഓഫീസിൽ ജനുവരി 30 നുള്ളിൽ സമർപ്പിക്കണം.