പയ്യോളി തച്ചൻകുന്നിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു


പയ്യോളി: ക്ഷേത്രങ്ങളിലെ ഭണ്ഡാരം തകർത്ത് മോഷണം. പയ്യോളിയിലുള്ള രണ്ട് ക്ഷേത്രങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിലും പള്ളിയാറക്കൽ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.

ഭഗവതി ക്ഷേത്രത്തിൽ നിന്ന് രണ്ടു ഭണ്ഡാരങ്ങൾ തകർത്ത് ഏകദേശം അയ്യായിരം രൂപ മോഷ്ടിച്ചിട്ടുണ്ട്. മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പതിനായിരം രൂപ ഭണ്ഡാരം തകർത്തെടുത്തിട്ടുണ്ടെന്നാണ് പരാതി.

രണ്ട് ക്ഷേത്രങ്ങളിലും ഇന്ന് പുലർച്ചെയാണ് മോഷണം നടന്ന വിവരം ഉത്തരവാദിത്തപെട്ടവരുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പയ്യോളി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

[vote]