പയറ്റുവളപ്പില്‍ ദേവീക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ ഇന്ന് മുതല്‍; ഭക്തജന പങ്കാളിത്തത്തോടെ കലവറ നിറയ്ക്കല്‍ ചടങ്ങ്


കൊയിലാണ്ടി: പയറ്റുവളപ്പില്‍ ദേവി ക്ഷേത്രത്തിലെ നവീകരണവും പുനഃപ്രതിഷ്ഠയും 2021 ജനുവരി 26 മുതല്‍ ഫെബ്രുവരി അഞ്ചുവരെ നടക്കും. ക്ഷേത്ര മഹോത്സവം ഫെബ്രുവരി 10 മുതല്‍ 15 വരെയും താന്ത്രിക കര്‍മ്മങ്ങള്‍ളോടും ക്ഷേത്ര ചടങ്ങുകളോടും കൂടി നടത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി നടന്ന കലവറ നിറയ്ക്കല്‍ ചടങ്ങ് ക്ഷേത്രസന്നിധിയില്‍ ആചാരപൂര്‍വം നടന്നു.

കൊയിലാണ്ടിയിലെ വ്യാപാരപ്രമുഖന്‍ എം.കെ.കുമാരന്‍ ഭദ്രദീപം തെളിയിച്ച് ഭക്തര്‍ നല്‍കിയ ദ്രവ്യങ്ങളും പൂജാ സാധനങ്ങളും പച്ചക്കറികളും ക്ഷേത്ര സന്നിധിയിലേക്ക് സ്വീകരിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് കേളോത്ത് ശിവദാസന്‍, ക്ഷേത്ര മേല്‍ശാന്തി സുഖലാലന്‍ ശാന്തി മറ്റു ഭക്തജനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചടങ്ങില്‍ പങ്കെടുത്തു.

[vote]