‘നെഞ്ചോരം നീ മാത്രം’ നന്തി ചിങ്ങപുരം സ്വദേശികളായ കുട്ടികളുടെ സംഗീത ആല്‍ബം യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു; ചിത്രമൊരുക്കിയത് ഒരു രൂപപോലും ചിലവില്ലാതെ


ന്തി ചിങ്ങപുരം സ്വദേശികളായ കുട്ടികളുടെ കുട്ടായ്മ ഒരുക്കിയ ‘നെഞ്ചോരം നീ മാത്രം’ എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് യാതൊരു ചിലവുമില്ലാതെയാണ് കുട്ടികള്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ജോസഫ് എന്ന മലയാളം സിനിമയിലെ നെഞ്ചോരം എന്ന ഗാനം ആസ്പദമാക്കി അബിന്‍ എബ്രഹാമിന്റെ ആലാപനത്തില്‍ അനുവിന്ദ് വി.വിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ജാതിക്കും, പണത്തിനും, പ്രൗഢിക്കും മാത്രം മുന്‍തൂക്കം കൊടുക്കുന്ന നമ്മുടെ സമൂഹത്തിനോട്, ‘സ്‌നേഹത്തിന്റെ വില എന്ത്’ എന്ന ചോദ്യമാണ് ഇതിലൂടെ തങ്ങള്‍ ഉന്നയിക്കുന്നതെന്ന് സംവിധായകന്‍ അക്കു അനുവിന്ദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ നാലു മിനുട്ടില്‍ ആവിഷ്‌കരിച്ച നെഞ്ചോരം നീ മാത്രം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ആയിരങ്ങളാണ് കണ്ടത്. പ്ലസ് ടു വിദ്യാര്‍ഥിയായിരിക്കെയാണ് അനുവിന്ദ് ഈ ചിത്രം ചെയ്തത്. കൂട്ടുകാരുടെ ക്യാമറയും ഉപകരണങ്ങളുമൊക്കെയാണ് സിനിമാ ചിത്രീകരണത്തിനായി ഉപയോഗിച്ചത്. ഇവരുടെ വീടുകള്‍ തന്നെ ചിത്രീകരണത്തിനായി ഉപയോഗിക്കുകയും ചെയ്തു.

പ്രഫഷണലായി സിനിമാ രംഗത്തുള്ള ആരുടെയും സഹായമില്ലാതെ പൂര്‍ണമായും കുട്ടികള്‍ ഒരുക്കിയ ചിത്രമെന്ന നിലയില്‍ ‘നെഞ്ചോരം നീ മാത്രം ഏറെ കയ്യടി അര്‍ഹിക്കുന്നു. കോവിഡ് ലോക്ക്ഡൗണ്‍ കാലത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ചിത്രീകരണം നടത്തിയത്.