നാലായിരത്തിലേറെ വോട്ടുകള്‍ നേടി ടി.ടി.ഇസ്മായില്‍, തൊട്ടുപിന്നില്‍ ഡോ. സന്ധ്യ കുറുപ്പ്, കാനത്തില്‍ ജമീല മുന്നേറുമോ? നെഞ്ചിടിപ്പേറ്റി Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം വോട്ടിങ്ങില്‍ തീപാറും മത്സരം


കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ അന്തിമ റൗണ്ട് വോട്ടിങ് ആരംഭിച്ച് ഒരാഴ്ചയാകുമ്പോള്‍ മത്സരം ശക്തമായി തുടരുന്നു. ആദ്യഘട്ട വോട്ടിങ്ങില്‍ നിന്ന് വ്യത്യസ്തമായി തീ പാറുന്ന പോരാട്ടമാണ് ഫൈനല്‍ റൗണ്ട് വോട്ടിങ്ങില്‍ കാണുന്നത്. കനത്ത മത്സരമാണ് നടക്കുന്നതെന്നും ആരാകും വാര്‍ത്താതാരമെന്നുമുള്ള ആകാംക്ഷ പങ്കുവച്ച് കൊണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിലേക്ക് നിരവധി വായനക്കാരാണ് സന്ദേശമയക്കുന്നത്.

നിലവിലെ വോട്ടിങ് ട്രെന്റ് പരിശോധിക്കുമ്പോള്‍ കെ-റെയില്‍ വിരുദ്ധ സമര സമിതി നേതാവായ ടി.ടി.ഇസ്മായിലും കൊയിലാണ്ടിയുടെ മുന്‍ കോവിഡ് നോഡല്‍ ഓഫീസറായ ഡോ. സന്ധ്യ കുറുപ്പും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്. എന്നാല്‍ ഏറെയൊന്നും പിന്നിലല്ലാതെ കൊയിലാണ്ടിയുടെ എം.എല്‍.എ കാനത്തില്‍ ജമീലയും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. പ്രിയഗായകന്‍ ഷാഫി കൊല്ലം ബഹുദൂരം പിന്നിലാണ്.

ഇന്ന് വൈകീട്ട് എട്ട് മണി വരെ പതിനൊന്നായിരത്തിലേറെ വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്. ഇതില്‍ 4159 വോട്ടുകളും ടി.ടി.ഇസ്മായിലിന് ലഭിച്ചതാണ്. ഡോ. സന്ധ്യ കുറുപ്പിന് 3913 വോട്ടുകളാണ് ലഭിച്ചത്. കാനത്തില്‍ ജമീലയ്ക്ക് 3127 വോട്ടുകളാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. ഷാഫി കൊല്ലത്തിന് ഇതുവരെ വോട്ടുകള്‍ നാലക്കത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. 375 വോട്ടുകളാണ് അദ്ദേഹത്തിന് ഇന്ന് വൈകീട്ട് എട്ട് മണി വരെ ലഭിച്ചത്.

വോട്ടുകളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ തികച്ചും സാങ്കേതികമായാണ് ഈ ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍. എന്നാല്‍ മാറിമറയുന്ന തരത്തിലാണ് വോട്ടിങ് നടക്കുന്നത് എന്നതിനാല്‍ ഇതൊന്നും അന്തിമമല്ല. അതിനാല്‍ വരും ദിവസങ്ങളിലെ കണക്കുകള്‍ കൂടി നോക്കി മാത്രമേ അന്തിമ ഫലം ഊഹിക്കാന്‍ പോലും കഴിയൂ.

ഇന്ന് വൈകീട്ട് എട്ട് മണി വരെയുള്ള വോട്ടിങ് കണക്കുകള്‍:

നിങ്ങള്‍ ഇതുവരെ വോട്ട് ചെയ്തില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഉടന്‍ വോട്ട് ചെയ്യൂ….