നടുവത്തൂര്‍ കളിക്കൂട്ടം ഗ്രന്ഥശാലയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നു; ശിലാസ്ഥാപനം നിര്‍വഹിച്ച് മുരളീധരന്‍ എം.പി


കീഴരിയൂര്‍: നടുവത്തൂര്‍ കളിക്കൂട്ടം ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നു. കെട്ടിട നിര്‍മ്മാണ്തിതന്റെ ശിലാസ്ഥാപനം കെ. മുരളീധരന്‍ എം.പി നിര്‍വഹിച്ചു. ഗ്രന്ഥശാലകളുടെ മഹത്വം ആധുനികയുഗത്തിലും മഹത്തരമാണെന്നും ഓരോ വായനശാലകളും ഗ്രാമീണ സര്‍വ്വകലാശാലകളാണെന്നും ശരിയായ ചരിത്ര പഠനത്തിന് വായന ആവശ്യമാണെന്നും പൊതു പ്രവര്‍ത്തകര്‍ നല്ല വായനക്കാരായി തീരണമെന്നും ശിലാസ്ഥാപനം നിര്‍ഹവിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലന്‍ നായര്‍ ആധ്യക്ഷം വഹിച്ചു. പ്രവൃത്തി ഉദ്ഘാടനം കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അമല്‍സരാഗ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സിക്രട്ടറി പി വേണു മാസ്റ്റര്‍, ടി.കെ ഗോപാലന്‍, വി.വി ജമാല്‍, ടി.യു സൈനുദ്ദീന്‍, മണികണ്ഠന്‍ കിഴക്കയില്‍, ടി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ എടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. രാജന്‍ നടുവത്തൂര്‍ സ്വാഗതവും, കെ.സുധീര്‍ നന്ദിയും പറഞ്ഞു.