ദേശീയ പാതയിലെ അപകടം; നന്തിയിൽ ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം


നന്തി: കാറിൽ ലോറിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് നന്തിയിൽ ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം. ഒടുവിൽ ലോറി മാറ്റിയതിനു ശേഷമാണു ഗതാഗതം പൂർണ്ണമായും പൂർവ സ്ഥിതിയിലെത്തിച്ചത്. ഗതാഗതക്കുരുക്കിൽ പെട്ട് യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു.

ലോറി മാറ്റാതെ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുമായിരുന്നില്ല. ഒടുവിൽ ക്രയിൻ എത്തി ലോറി സംഭവ സ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് ഗതാഗതം വഴി തിരിച്ചു വിട്ടിരുന്നു.

കാറിൽ ലോറിയിടിച്ചാണ് നന്തിയിൽ അപകടമുണ്ടായത്. അപകടത്തിൽ പെട്ട വ്യക്തിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. കാപ്പാട് സ്വദേശിയാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ഒരു ബൈക്ക് യാത്രികനും പരുക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലുള്ള കാർ യാത്രികനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വാഹനം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്.