ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനിക്ക് യാത്രാ ചെലവും പഠന സഹായവും നല്‍കി സി.പി.എം


പേരാമ്പ്ര: ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനിക്ക് യാത്രാ ചെലവും പഠന സഹായവും നല്‍കി സി.പി.എം  വഞ്ചിപാറ ബ്രാഞ്ച്. ദേശാഭിമാനി അക്ഷരമുറ്റം സബ്ജില്ലാ തല മത്സരത്തില്‍ഒന്നാം സ്ഥാനം നേടിയ കന്നാട്ടി സ്വദേശിനി ആതിര പി.ടിക്കാണ് സി.പി.എം സഹായം നല്‍കിയത്.

ആതിരയുടെ വീട് സന്ദര്‍ശിച്ച സി.പി.എം പാലേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി.വി.രജീഷ്, എം.മുകുന്ദന്‍ മാസ്റ്റര്‍, ബ്രാഞ്ച് സെക്രട്ടറി ഒ.വി.രജീഷ് എന്നിവര്‍ ചേര്‍ന്നാണ് സഹായം കൈമാറിയത്. ഡി.വൈ.എഫ്.ഐ കന്നാട്ടി സൗത്ത് യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ശിബിന്‍ എസ്, റിനില്‍ എം.എം എന്നിവര്‍ ആതിരയ്ക്ക് നല്‍കി.

കവിതയുടെയും അനില്‍ കുമാര്‍ പി.ടിയുടെയും മകളാണ് ആതിര. നിരവധി പ്രാദേശിക, സബ് ജില്ലാ തല ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട് ആതിര. വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന ആര്യ പി.ടി സഹോദരിയാണ്.