തെയ്യം കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരിയെ ആദരിക്കും


കൊയിലാണ്ടി: തെയ്യം കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരിക്ക് പണിക്കര്‍ സ്ഥാനം ആചാരപ്പെടുത്തി പട്ടും വളയും നൽകി ആദരിക്കും.

പൂക്കാട് അരിക്കിലാടത്ത് ഭദ്രകാളി ക്ഷേത്രം മഹോല്‍സവ ത്തോടനുബന്ധിച്ചാണ് മുരളീധരനെ ആദരിക്കുന്നത്. ജനുവരി 17ന് വൈകീട്ട് 7.30 ന് നടക്കുന്ന ചടങ്ങിലാണ് ആദരിക്കുക.

വിവിധ ക്ഷേത്രങ്ങളില്‍ ഗുളികന്‍ വെളളാട്ടം, ഭഗവതി, നാഗകാളി, കുട്ടിച്ചാത്തന്‍, അഗ്നി ഭൈരവന്‍, കണ്ഠാകര്‍ണ്ണന്‍, തീക്കുട്ടിച്ചാത്തന്‍ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടുന്നതിൽ ഏറെ പ്രശസ്ത്തിയാർജ്ജിച്ചിട്ടുണ്ട് മുരളീധരൻ.