ട്രെയിൻ തട്ടി വീണ്ടും അപകടം; മലപ്പുറത്ത് റെയിവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അച്ഛനും മകൾക്കും ദാരുണാന്ത്യം


മലപ്പുറം: ട്രെയിൻ തട്ടി രണ്ടു പേർക്ക് ദാരുണാന്ത്യം. റെയിവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അച്ഛനും മകളുമാണ് മരിച്ചത്. മലപ്പുറം താനൂരിലാണ് സംഭവം. തലക്കടത്തൂര്‍ സ്വദേശികളായ അസീസ് (42), മകള്‍ അജ്‌വ മര്‍വ (10) എന്നിവരാണ് ഇന്നലെ രാത്രി നടന്ന അപകടത്തിൽ മരിച്ചത്.

താനൂര്‍- തിരൂര്‍ റെയില്‍ വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. മദ്രാസ് മെയിലാണ് ഇടിച്ചത്.

ഭാഗങ്ങള് തിരൂര് റെയിൽവേ സ്റ്റേഷനില് വച്ചാണ് അസീസിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ ട്രെയിനില് കുടുങ്ങി കിടക്കുന്നത് കണ്ടെത്തിയത്. പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ താനൂർ ജില്ലാ ആശൂപത്രിയിലേക്ക് മാറ്റി.