കോവിഡ് വ്യാപനം; വാഹന പരിശോധന ശക്തമാക്കി പോലീസ്


കൊയിലാണ്ടി: കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണം കടുപ്പിച്ച് കൊയിലാണ്ടി പോലീസ്. ഇന്ന് സംസ്ഥാനമൊട്ടാകെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പ്രകാരം കൊയിലാണ്ടിയിലും നിയമങ്ങൾ കർക്കശമാക്കിയിരുന്നു. നഗരത്തിലുടനീളം ഇന്ന് വാഹന പരിശോധന നടത്തി.

അടിയന്ത്രമാവശ്യങ്ങൾ ഉള്ളവരെ മാത്രമാണ് കടത്തിവിട്ടത്. നേരത്തെ നിശ്ചയിച്ച വിവാഹം, ഗൃഹപ്രവേശം എന്നീ ചടങ്ങുകളിൽ പങ്കെടുക്കുന്നവരെ കടത്തി വിട്ടു.

സാധാരണയായി ഗതാഗതക്കുരുക്ക് പതിവായ കൊയിലാണ്ടിയ്ക്ക് ഇന്നത്തെ ദിവസം ഹര്‍ത്താല്‍ പ്രതീതിയായിരുന്നു.

ആരും അനാവശ്യമായി പൊതു നിരത്തിലിറങ്ങി നടക്കാൻ പാടുള്ളതല്ല എന്നും അത്തരത്തിൽ ശ്രദ്ധയിൽപെട്ടാൽ നടപടികൾ ഉണ്ടാവുമെന്നും ഇന്നലെ തന്നെ പോലീസ് അറിയിച്ചിരുന്നു.

നിയന്ത്രണങ്ങൾ കർക്കശമാക്കാൻ ശ്രദ്ധിക്കുമ്പോഴും വിവാഹ ചടങ്ങുകൾക്ക് അനുവദിച്ചിരുന്നതിലും ആളുകൾ പങ്കെടുക്കുന്നുണ്ട്. ഇരുപത് പേർക്കാണ് അനുവാദമുണ്ടായിരുന്നതെങ്കിലും ഉൾനാടുകളിൽ വിവാഹം, ഗൃഹപ്രവേശം ചടങ്ങുകളിൽ അതിലുമധികം ആളുകൾ പങ്കെടുക്കുന്നുണ്ട്. ഇത് തടയാൻ ആരോഗ്യ വകുപ്പ് അധികൃതരോ നഗരസഭാധികൃതരോ നടപടിയെടുക്കുന്നില്ല എന്ന ആക്ഷേപവും ഉയർന്നു വന്നു.

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]