കൊയിലാണ്ടി ബാർ അസോസിയേഷന്റെ അഭിഭാഷക കുടുബ സംഗമം ‘ശിശിര മൽഹാർ’


കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ നേതൃത്യത്തിൽ അഭിഭാഷക കുടുബ സംഗമം ‘ശിശിര മൽഹാർ’ സംഘടിപ്പിച്ചു. കൊയിലാണ്ടി കോടതി പരിസരത്ത് സംഘടിപ്പിച്ച ‘ശിശിര മൽഹാർ’ ജില്ലാ ജഡ്ജി (പോക്സോ) അനിൽ ഉദ്ഘാടനം ചെയ്തു.

ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.ഉമേന്ദ്രൻ സ്വാഗതം പറഞ്ഞു. സബ് ജഡ്ജ് അഷ്റഫ്, മജിസ്ടേറ്റ് ജനാർദ്ദനൻ നായർ, മുൻസിഫ് ആമിന കുട്ടി, അഡ്വ.ബിനോയ് ദാസ്, അഡ്വ.സനൂപ് എന്നിവർ ആശംസ അർപ്പിച്ചു. മുൻസിപ്പൽ വൈസ് പ്രസിഡന്റ് അഡ്വ.കെ.സത്യൻ മുഖ്യഭാഷണം നടത്തി: ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.ടി .എൻ . ലീന നന്ദി പറഞ്ഞു.

[wa]

‘ശിശിര മൽഹാറി’ൽ 40 വർഷത്തിൽ കൂടുതൽ പ്രാക്ടീസുള്ള അഭിഭാഷകരെ ആദരിച്ചു. അഭിഭാഷ കരായ എൻ.ചന്ദ്രശേഖരൻ, എം.പി.സുകുമാരൻ, ബി.എം.മുഹമ്മദ് ബഷീർ, എം.കൃഷ്ണൻ, കെ.വിജയൻ എന്നിവരെ ആദരിച്ചു.