കേരള വാട്ടര്‍ അതോറിറ്റിയുടെ കൊയിലാണ്ടി പി.എച്ച്. സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കേരള വാട്ടര്‍ അതോറിറ്റിയുടെ കൊയിലാണ്ടി പി.എച്ച്. സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. എം.എല്‍.എ കാനത്തില്‍ ജമാലയാണ് ഉദ്ഘാടനം ചെയ്തത്. മിനി സിവില്‍ സ്‌റ്റേഷന് സമീപമായാണ് കെട്ടിടം.

കൊയിലാണ്ടി നഗരസഭ അധ്യക്ഷ കെ.പി.സുധ അധ്യക്ഷയായി. കോഴിക്കോട് പി.എച്ച്. സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഡോ. ഗിരീശന്‍ പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നഗരസഭ വൈസ് ചെയര്മാന്‍ അഡ്വ. കെ.സത്യന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ.ചന്ദ്രന്‍, അഡ്വ. സുനില്‍ മോഹന്‍, ഇ.എസ്.രാജന്‍, ജയ്കിഷ് മാസ്റ്റര്‍, അഡ്വ. ടി.കെ.രാധാകൃഷ്ണന്‍, സി.സത്യചന്ദ്രന്‍, ഹുസൈന്‍ മുനാഫര്‍ തങ്ങള്‍, ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ലീനാകുമാരി എസ്, കൊയിലാണ്ടി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ജഗനാഥന്‍ എന്നിവര്‍ പങ്കെടുത്തു.