കെ.പി.എസ്.ടി.എ. ജില്ലാ ക്രിക്കറ്റ് ടൂർണ്ണമെന്റി പേരാമ്പ്ര ഉപജില്ല ജേതാക്കൾ


പേരാമ്പ്ര: കെ.പി.എസ്.ടി.എ. റവന്യൂ ജില്ലാ കമ്മിറ്റി അധ്യാപകർക്കുവേണ്ടി നടത്തിയ ജില്ലാ തല ക്രിക്കറ്റ് മത്സരത്തിൽ പേരാമ്പ്ര ഉപജില്ലാ ടീം വിജയികളായി. മേലടി ഉപജില്ലയാണ് റണ്ണേഴ്സപ്പ്. ജില്ലയിലെ 10 ഉപജില്ലാ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നമത്സരം കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ചിത്രാ രാജൻ, ഷിബു മാത്യൂ, ജസ്റ്റിൻ രാജ്, രാജേഷ് തറവട്ടത്ത്, ഗിരീഷ് കോമച്ചംകണ്ടി തുടങ്ങിയവർ പങ്കെടുത്തു.