കുറ്റ്യാടിയില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം; വടകര സ്വദേശി അറസ്റ്റില്‍


കുറ്റ്യാടി: ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര താഴെഅങ്ങാടി നെല്ലിയുള്ളതില്‍ മുഹമ്മദ് റാസ (26) ആണ് അറസ്റ്റിലായത്. കുറ്റ്യാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.ഫഷാദാണ് ഇയാളെ മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

ജനുവരി 26 നാണ് ഇയാള്‍ വേളം പൂളക്കൂല്‍ ചിറക്കല്‍ പരദേവതാ ക്ഷേത്രത്തില്‍ മോഷണം നടത്തിയത്. ഭണ്ഡാരം തകര്‍ത്തായിരുന്നു മോഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കും.